മുൻ എംഎൽഎയും മികച്ച സഹകാരിയുമായ ജോർജ് മെഴ്സിയർ അന്തരിച്ചു.

adminmoonam

കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എം.എല്‍.എയും അതിലുപരി മികച്ച സഹകാരിയുമായ അഡ്വ.ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 2006ല്‍ കോവളത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തി. കെ.പി.സി.സി നിര്‍വാഹകസമിതി അംഗമാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, ഡി.സി.സി വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം , തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷൻ, ജില്ല കൗണ്സിൽ അംഗം തുടങ്ങി നിരവധി പൊതുമണ്ഡലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പൊതുരംഗത്തുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!