ആദായനികുതി സെക്ഷൻ 80 പി ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്ഷൻ 80 പി വിഷയത്തിൽ
ചാർട്ടേർഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂരിന്റെ ലേഖനം4 തുടരുന്നു.
19. കഴിഞ്ഞ ലക്കത്തിൽ അറ്റാദായത്തിൽ നിന്നും 100 ശതമാനം കിഴിവ് ലഭിക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ സൗകര്യാർത്ഥം ഒന്നുകൂടെ ഇവിടെ താഴെ കൊടുക്കുന്നു.

20. 100% കിഴിവിനു അർഹതയുള്ള സംഘങ്ങൾ ( എല്ലാ തരത്തിലുള്ള സംഘങ്ങളും)

ലാഭത്തിന്റെ 100% കിഴിവ് അനുവദിക്കാവുന്ന, സെൿഷൻ (80P (2)a) വകുപ്പിൽ പറയുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്:

A) ബാങ്കിങ് ബിസിനസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങൾ വഴിയുള്ള ലാഭങ്ങൾ;
B) തങ്ങളുടെ അംഗങ്ങൾക്ക് വായ്പാ സൗകര്യം കൊടുക്കുന്ന വഴിയുള്ള ലാഭങ്ങൾ;
പാക്സിനെ സംബന്ധിച്ചിടത്തോളം മേലെ A and B യിൽ പറയുന്ന കിഴിവുകൾ വളരെ പ്രസക്തമാണ്. അതായത് പാക്‌സ് ബാങ്കിങ് ബിസിനസ് നടത്തി അതിലൂടെ ലഭിക്കുന്ന ആദായത്തിനു 100 ശതമാനം കിഴിവ് 80P (2 )(a ) വകുപ്പ് അനുസരിച് അർഹമാണ്. അതുപോലെ തന്നെ പാക്‌സ് അതിലെ അംഗങ്ങൾക്ക് നൽകുന്ന വായ്‌പ ഇടപാടുകളിൽ നിന്നും ലഭിക്കുന്ന ആദായത്തിനു 100 ശതമാനം കിഴിവ് മേല്പറഞ്ഞ വകുപ്പ് പ്രകാരം അനുവദിച്ചിരിക്കുന്നു.

21. നിയമം അങ്ങനെയെങ്കിൽ പിന്നെ എന്തിനാ ഈ കോലാഹലങ്ങൾ ഒക്കെയും? എവിടെയാണ് പ്രശനം?

പ്രശ്നങ്ങളുടെ തുടക്കം 01 -04 -2007 മുതൽക്കാണ്. ആ ദിവസം മുതലാണ് ശനിദശയുടെ തുടക്കം. എന്താ ആ ദിവസത്തിന്റെ പ്രത്യേകത? അന്ന് മുതലാണ് സെക്‌ഷൻ 80P (4 ) ആദായ നികുതി നിയമത്തിൽ എഴുതി ചേർക്കപ്പെട്ടത്.

22. വില്ലന്റെ രംഗപ്രവേശം

മേല്പറഞ്ഞ ശനിദശ തുടങ്ങിയത് സെക്‌ഷൻ 80P (4 ) ആദായ നികുതി നിയമത്തിൽ എഴുതി ചേർക്കപ്പെട്ടതോടെയാണ്. വായനക്കാരുടെ സൗകര്യത്തിനായി ആ വകുപ്പിൽ പറയുന്ന കാര്യങ്ങൾ ഞാൻ താഴെ കൊടുക്കുന്നു .
80 P (4) –
80P യുടെ ആനുകൂല്യങ്ങൾ ഒരു “കോഓപ്പറേറ്റീവ് ബാങ്ക്” ആണെങ്കിൽ ലഭിക്കുകയില്ല. എന്നാൽ പാക്‌സ് ആണെങ്കിൽ 80P യുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാവും. പ്രൈമറി കോഓപ്പറേറ്റീവ് അഗ്രിക്കള്ച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കിനും 80P യുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും.

23. ചില നിർവ്വചനങ്ങൾ

“കോഓപ്പറേറ്റീവ് ബാങ്ക്” എന്താണെന്നു 80P (4 ) നു ചുവടെ തന്നെ ഒരു വിശദീകരണത്തിൽ പറയുന്നുണ്ട്. “കോഓപ്പറേറ്റീവ് ബാങ്ക്” എന്നാൽ ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ഇൽ പറയുന്ന നിർവചന പ്രകാരം ഉള്ള കോഓപ്പറേറ്റീവ് ബാങ്ക് എന്നാണ് അർഥം. അതുപോലെ “പാക്‌സ്” എന്നാൽ ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ഇൽ നിർവചിച്ച പാക്‌സ് ആയിരിക്കണം.

ഒരു കാര്യം ഞാൻ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. പാക്കിസ്‌ന്റെ കേരളം കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 ഇലെ നിർവചനം അല്ല എടുക്കേണ്ടത്. നേരെമറിച് ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ഇൽ പറഞ്ഞിരിക്കുന്ന നിർവചനം നോക്കണം. ഈ രണ്ടു നിർവചനങ്ങളും വളരെ വളരെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം. വായനക്കാരുടെ സൗകര്യത്തിനായി ഇംഗ്ലീഷ് ഇൽ ഉള്ള സെക്‌ഷൻ 80P (4 ) വകുപ്പ് ഞാൻ താഴെ കൊടുക്കുന്നു.

80P[(4) The provisions of this section shall not apply in relation to any co-operative bank other than a primary agricultural credit society or a primary co-operative agricultural and rural development bank.

Explanation.-
For the purposes of this sub-section,- (a) “co-operative bank” and “primary agricultural credit society” shall have the meanings respectively assigned to them in Part V of the Banking Regulation Act, 1949 (10 of 1949);

(b) “primary co-operative agricultural and rural development bank” means a society having its area of operation confined to a taluk and the principal object of which is to provide for long-term credit for agricultural and rural development activities.

മേല്പറഞ്ഞ 80P (4 ) വായിച്ചാൽ ഒരു കാര്യം വളരെ പകൽ വെളിച്ചം പോലെ വ്യക്തമാണ്. 80P യുടെ ആനുകുല്യം പാക്സിന് നിഷേധിച്ചിട്ടില്ല. തുടർന്നും ലഭിക്കുമെന്ന് സാരം. പക്ഷെ ഒരേ ഒരു നിബന്ധന മാത്രം. പാക്‌സ് എന്നാൽ ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ഇൽ പറയുന്ന നിർവചനത്തിന് കീഴിൽ വരുന്ന പാക്‌സ് ആയിരിക്കണം. കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 ഇലെ നിർവചനം നിങ്ങൾ പരിഗണിക്കേണ്ട ആവശ്യം തന്നെയില്ല.
തുടരും………

SIVADAS CHETTOOR BCOM FCA LLM
9447137057
[email protected]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!