മുഴുവന്‍ സംഘങ്ങളിലും പദ്ധതി നടപ്പാക്കും

moonamvazhi

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്ന ‘കുടുംബത്തിനൊരു കരുതല്‍ ധനം പദ്ധതി’ മുഴുവന്‍ പ്രൈമറി സംഘങ്ങളിലും നടപ്പാക്കാന്‍ സഹകാരികളുടെ യോഗം തീരുമാനിച്ചു. ജനങ്ങളില്‍ സമ്പാദ്യ ശീലവും സ്വാശ്രയത്വവും വളര്‍ത്തുന്നതോടൊപ്പം അവര്‍ക്ക് സാമൂഹ്യസുരക്ഷയും നല്‍കുന്ന നൂതന പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മുഴുവന്‍ കുടുംബങ്ങളേയും ഇതിന്റെ ഭാഗമാക്കുന്നതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും പാലക്കാട്ട് ചേര്‍ന്ന യോഗം തീരുമാനിച്ചു. പൈലറ്റ് പദ്ധതിയായി പാലക്കാട്ടാണ് നടപ്പാക്കുന്നത്. ഇവിടെ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തിലും വന്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാര്‍, പ്രൈമറി സഹകരണ സംഘം പ്രതിനിധികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ സെക്രട്ടറി കെ എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് പദ്ധതി വിശദീകരിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ ഡോ. ജയദാസ്, എം പുരുഷോത്തമന്‍, കേരള ബാങ്ക് പാലക്കാട് ജനറല്‍ മാനേജര്‍ പ്രീത മേനോന്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ മോഹന്‍മോന്‍ ജോസഫ്, ജോയിന്റ് ഡയറക്ടര്‍ വിജയലക്ഷ്മി, ജോയിന്റ് രജിസ്ട്രാര്‍ പി ഉദയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News