മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ‘സുകൃതം’ പദ്ധതി ആരംഭിച്ചു

[mbzauthor]

മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി ലാബില്‍ ഡയാലിസിസ് രോഗികകള്‍ക്കും, കാന്‍സര്‍ രോഗികള്‍ക്കും ആവശ്യമായി വരുന്ന എല്ലാ ലാബ് ടെസ്റ്റുകള്‍ക്കും നീതി ലാബില്‍ നിന്നും നിലവില്‍ നല്‍കുന്ന കിഴിവിന് പുറമെയായി 25% കിഴിവ് നല്‍കുന്ന ‘സുകൃതം’ പദ്ധതി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.കെ. ആലി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് നസീര്‍ മാസ്റ്റര്‍, ഡയറക്ടര്‍മാരായ എന്‍. പോക്കര്‍, എന്‍. അബൂബക്കര്‍, കെ. ജാനകിദേവി, ബ്ലോക്ക് മെമ്പര്‍ പി. നൂറുദ്ധീന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷിജില്‍ മുക്കാല, സെക്രട്ടറി ആര്‍. സോമവര്‍മ്മ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നും പ്രയാസമനുഭവിക്കുന്ന ഇത്തരം ആളുകള്‍ക്ക് കൂടുതല്‍ സഹായങ്ങളുമായി മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട് വരുമെന്ന് ബാങ്ക് ഭരണാസമിതി
അറിയിച്ചു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!