പെരിന്തല്‍മണ്ണ സഹകരണ ബാങ്കിന് സഹകരണ ശ്രേഷ്ഠ പുരസ്‌കാരം

moonamvazhi

കേരളത്തിലെ പ്രമുഖ സാമ്പത്തിക ബിസിനസ്സ് മാഗസിനായ ബിസിനസ്സ് ന്യൂസ് മാഗസിന്‍ ഏര്‍പ്പെടുത്തിയ സഹകരണ ശ്രേഷ്ഠ പുരസ്‌ക്കാരം പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ 3 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. സാമൂഹിക പ്രതിബദ്ധതയില്‍ വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ ബാങ്ക് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്് അതോടൊപ്പം പ്രവര്‍ത്തന പരിധിയില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓരോ വര്‍ഷവും മൂന്ന് വീടുകള്‍ വീതം ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നു.

മഞ്ചേരി അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എ. യില്‍ നിന്നും ബാങ്ക് പ്രസിഡണ്ട് മമ്മി ചേരിയില്‍, സെക്രട്ടറി ഇന്‍ചാര്‍ജ് മുഹമ്മത് മുസ്തഫ.എം. എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!