സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണം – എം.വിന്‍സെന്റ് എം.എല്‍.എ

Deepthi Vipin lal

കേരളത്തിലെ ജനങ്ങളുടെ ജീവിത വിലനിലവാര സൂചികയിലെ വര്‍ദ്ധനവും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് പ്രൈമറി മേഖലയിലെ സഹകരണ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പദ്ധതിക്ക് കാലാചിതമായി പരിഷ്‌കരിക്കണമെന്ന് എം. വിന്‍സെന്റ് എം.എല്‍.എ അഭിപ്രായപ്പെട്ടു. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച മെഡിസെപ്പ് പദ്ധതി സഹകരണ പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്നും സഹകരണ പെന്‍ഷന്‍കാരുടെ പ്രതിനിധികളെ പെന്‍ഷന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും മിനിമം പെന്‍ഷന്‍ 10000 രൂപയായി നിജപ്പെടുത്തണമെന്നും നിര്‍ത്തലാക്കിയ ക്ഷാമബത്ത ഉടന്‍ പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. വേലായുധന്‍പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സ്വാമിനാഥന്‍ സംഘടനാ സന്ദേശം നല്‍കി. കെ. ഷണ്‍മുഖന്‍, ഡി. വിശ്വനാഥന്‍ നായര്‍, എം.കെ. ജോര്‍ജ്, അരുവിക്കര ശശി, എം.ആര്‍. സനില്‍ കുമാര്‍, മുതലായവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കഴക്കൂട്ടം പി.സുരേഷ് കുമാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സി. മോഹനന്‍ നായര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!