പി.എസ്. സി. യുടെ ജില്ലാ ബാങ്ക് ക്ലാർക്ക്/ കാഷ്യർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തില്ലെന്ന് സഹകരണ വകുപ്പ്.

adminmoonam

പി.എസ്സ്.സി തയ്യാറാക്കിയ ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് /കാഷ്യർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് അറിയിച്ചു. നിലവിൽ ജില്ലാ സഹകരണ ബാങ്ക് ഇല്ലാത്തതിനാലും സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ച് കേരള ബാങ്ക് വന്നതിനാലും ആണ് പി.എസ്. സി.യുടെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ സാധിക്കില്ലെന്ന് വകുപ്പ് പറയുന്നത്. പത്തനംതിട്ട സ്വദേശി ഷാജി കെ.ആർ, ചങ്ങനാശ്ശേരി സ്വദേശി രാജീവ് പി.കെ, മലപ്പുറം സ്വദേശി രാജേന്ദ്ര കുമാർ പി.പി എന്നിവർ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്സ്. രാജേഷ് കഴിഞ്ഞ മാസം 28നു ഇത്തരത്തിൽ മറുപടി നൽകിയിരിക്കുന്നത്.

ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലാർക്ക്/കാ
ഷ്യർ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉള്ള ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പി.എസ്. സി മുഖേന നിയമനം നടത്തേണ്ട എല്ലാ ഒഴിവുകളും പി.എസ്.സി കു റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ ജില്ലാ സഹകരണ ബാങ്കുകൾക്കും സഹകരണ സംഘം രജിസ്ട്രാർ നിർദേശം നൽകിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച് കേരള ബാങ്ക് രൂപീകരിച്ചിരിക്കുന്നതിന്നാലും ജില്ലാ സഹകരണ ബാങ്കുകൾ നിലവിൽ ഇല്ലാത്തതിനാലും ബാങ്കുകളിലെ ക്ലർക്ക്/ കാഷ്യർ തസ്തികകളിലെ നിയമനത്തിനായി പി. എസ്. സി തയ്യാറാക്കിയിരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നും പുതുതായി രൂപീകൃതമായ ബാങ്കിലേക്ക് നിയമനം നടത്തണമെന്ന നിവേദനത്തിലെ ആവശ്യം പരിഗണിക്കാൻ നിർവാഹമില്ല എന്നാണ് നിവേദനം നൽകിയ ഈ മൂന്നു പേർക്കും സഹകരണ വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!