പരമ്പരാഗത മേഖലയിലെ സംഘങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം: കെ.സി.ഇ.സി
പരമ്പരാഗത മേഖലയിലെ സഹകരണ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കയര്‍ കൈത്തറി മേഖലയിലെ സംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല, ശമ്പളം പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നിലവിലുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ ഒന്നും നടപ്പിലാകുന്നില്ല, പ്രാഥമിക ക്ഷീര സംഘങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളഘടന നടപ്പിലാക്കിയെങ്കിലും മിക്കയിടത്തും തുച്ഛമായ വേദനമാണ് ഇപ്പോഴും നല്‍കുന്നത്.
ജീവനക്കാരുടെ ഡി.എ കുടിശിക നല്‍കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, ജീവനക്കാര്‍ക്ക് ദോഷകരമാകുന്ന ചട്ടം ഭേദഗതി പിന്‍വലിക്കുക, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികള്‍: വി.എം.അനില്‍ (പ്രസിഡന്റ്), വില്‍സണ്‍ ആന്റണി (ജനറല്‍ സെക്രട്ടറി), ബെന്‍സ് തോമസ് (ട്രഷറര്‍).