തുറവൂര്‍ ബാങ്ക് കപ്പ വിതരണം ചെയ്തു

Deepthi Vipin lal

തുറവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി കപ്പ വിതരണം ചെയ്തു. കോവിഡ് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമാണ് കപ്പ വിതരണം ചെയ്തത്. കുത്തിയതോട് ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണദാസ് കപ്പ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എ. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എന്‍. പ്രതീഷ് പ്രഭു, ഭരണസമിതി അംഗങ്ങളായ ഡി. ഗോപിനാഥന്‍ ഷേണായി, സുരേഷ് കുമാര്‍, രോഹിണി സത്യനാഥ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!