ഡെ നൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏജന്റ് കൗണ്‍സില്‍ 2022 മെയ് 14 ന് നടത്തുന്ന ഡെ നൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് സാജന്‍. ആര്‍. ചന്ദ്രന്‍ സ്മാരക ട്രോഫിയും 50,000 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് ഉന്‍മേഷ് സ്മാരക ട്രോഫിയും 25,000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 5നു മുമ്പായി 5000 രൂപ ഗ്രൗണ്ട് ഫീസ് സഹിതം ഷിബു പാലാഴി (8281508504), ഹരീഷ് (9961009660), വിനോദ് (7012718139) എന്ന നമ്പറില്‍ ബന്ധപ്പടേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകളെയാണ് മത്സരത്തിനായി പരിഗണിക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!