ജില്ലാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പിളർന്നു.ലീഗിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയുടെ പ്രസിഡണ്ട് പി.കെ.ബഷീർ എം.എൽ.എ: അബ്ദുൽ റഹൂഫ് ജനറൽ സെക്രട്ടറി.

adminmoonam

യുഡിഎഫ് അനുകൂല ജില്ലാബാങ്ക് ജീവനക്കാരുടെ സംഘടന പിളർന്നു. മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിൽ പുതിയ സംഘടനക്കു ഇന്ന് മലപ്പുറം ലീഗ് ഹൗസിൽ രൂപംനൽകി. ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നാണ് പുതിയ സംഘടനയുടെ പേര്. പി. കെ. ബഷീർ എം.എൽ.എയാണ് സംഘടനയുടെ പ്രസിഡണ്ട്. എംപ്ലോയിസ് കോൺഗ്രസ് മെമ്പറും നിലമ്പൂർ ടൗൺ ബ്രാഞ്ചിലെ സീനിയർ മാനേജറുമായ ടി.പി. അബ്ദുൽ റഹൂഫ് ആണ് സംഘടനയുടെ ജനറൽ സെക്രട്ടറി. മമ്പാട് ബ്രാഞ്ചിലെ മുഹമ്മദ് ഷെരീഫാണ് ട്രഷറർ. മൂന്ന് വൈസ് പ്രസിഡണ്ട് മാരെയും മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും എട്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഇന്നത്തെ രൂപീകരണ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മുഴുവൻ ഭാരവാഹികളും എംപ്ലോയീസ് കോൺഗ്രസ് മെമ്പർമാർ ആണ്‌.എംപ്ലോയീസ് കോൺഗ്രസ് പിളർപ്പിലേക്ക് എന്ന വാർത്ത 10 ദിവസം മുമ്പ് “മൂന്നാംവഴി” റിപ്പോർട്ട് ചെയ്തിരുന്നു.

സംഘടനയുടെ രൂപീകരണയോഗത്തിൽ മുതിർന്ന ലീഗ് നേതാക്കൾ പങ്കെടുത്തു. സ്വതന്ത്ര തൊഴിലാളി യൂണിയനിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മലപ്പുറം ജില്ലാ ബാങ്കിൽ ജീവനക്കാരായി, മുസ്ലിം ലീഗ് മായി ചേർന്ന് പ്രവർത്തിക്കുന്ന മുഴുവൻപേരും ഇപ്പോൾ പ്രവർത്തിക്കുന്ന സംഘടനയിൽ നിന്നും രാജിവെച്ച്‌ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പുതിയ സംഘടനയായ ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷനിൽ ചേരണമെന്ന് ലീഗ് നേതൃത്വം ഇതിനകംതന്നെ നിർദ്ദേശം നൽകി കഴിഞ്ഞു. ഇത് പ്രാദേശികതലത്തിൽ ഉറപ്പുവരുത്തുമെന്നും മുസ്ലിം ലീഗ് സഹകരണ സെൽ കൺവീനർ ഇസ്മായിൽ മൂത്തേടം വ്യക്തമാക്കി. 30 ശതമാനത്തിലധികം ജീവനക്കാർ കൂട്ടത്തോടെ വരുംദിവസങ്ങളിൽ എംപ്ലോയീസ് കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!