കേരള ബാങ്ക്;മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പറ്റിക്കാനെന്ന് ചെന്നിത്തല

[email protected]

റിസര്‍വ്വ് ബാങ്കിന്റെ അനുമതില്ലാതിരുന്നിട്ടും ആഗസ്ത് 17 ന് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ ബാങ്കിംഗ് നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാകില്ല. ഇതാണ് വസ്തുതയെന്നരിക്കെ എങ്ങിനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളാ ബാങ്കിനെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പോലും കൊടുത്തിട്ടില്ല. എന്നിട്ടും ബാങ്ക് തുടങ്ങുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 97- ാം ഭരണഘടനാ ഭേദഗതിയിലൂടെയും സുപ്രീം കോടതിയുടെ നിരവധി വിധികളിലൂടെയും സ്വയംഭരണ സ്ഥാപനങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ള സഹകരണ സ്ഥാപനങ്ങളായ ജില്ലാ സഹകരണ ബാങ്കുകളെ അവയുടെ അംഗസംഘങ്ങളുടെയും ഓഹരി ഉടമകളായ ഇതര സംഘങ്ങളുടെയും അനുമതി ഇല്ലാതെ മറ്റൊന്നില്‍ ലയിപ്പിക്കാനാവില്ല. 1969 ലെ സഹകരണ നിയമപ്രകാരം ഒരു സഹകരണ സ്ഥാപനം മറ്റൊില്‍ ലയിക്കണമെങ്കില്‍ അതിനായി വിളിച്ചു കൂട്ടുന്ന പൊതു യോഗത്തിന്റെ മൂിന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരിക്കണമെന്ന വ്യവസ്ഥയും ഉണ്ട്. ഇതെല്ലാമാണെങ്കിലും റിസര്‍വ്വ് ബാങ്കിന്റെ അനുമതിയും അനിവാര്യമാണ്. വസ്തുകള്‍ ഇതെല്ലാമായിരിക്കെ ആഗസ്ത് 17 ന് തന്നെ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറയുന്നത് പതിവു കള്ളക്കളി മാത്രമായേ കരുതാന്‍ കഴിയൂ.

പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളില്‍ കോര്‍ ബാങ്കിംങ്ങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ ടെണ്ടണ്ട കരാര്‍ പിന്‍വലിക്കാനുള്ള സര്‍്കാരിന്റെ തിരുമാനത്തിലൂടെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി ചെന്നിത്തല പറഞ്ഞു. യാതൊരു സാങ്കേതിക വൈദഗ്ധ്യവും, മുന്‍ പരിചയവും ഇല്ലാത്ത ഇഫ്താസ് എന്ന കമ്പനിക്ക് 160 കോടിയുടെ കരാര്‍ നല്‍്കിയത് വന്‍ അഴിമതിയാണെന്ന് പ്രതിപക്ഷം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഈ കമ്പനി റിസവര്‍വ്വ് ബാങ്കിന്റെ സബ്‌സിഡിയറി കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോപണത്തില്‍ നിന്ന് ഒളിച്ചോടാനാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രി കടകം പിള്ളിയും ശ്രമിച്ചത്.

സംസ്ഥാനത്തെ 1625 പ്രഥമിക സഹകരണ ബാങ്കുകള്‍ക്കും, അവയുടെ 4500 ശാഖകളിലുമാണ് കോര്‍ ബാര്‍ങ്കിംഗ് ഏര്‍പ്പെടുത്താന്‍ ഇഫ്താസിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നബാര്‍ഡിന്റെ പ്രപ്പോസല്‍ അവഗണിച്ചാണ് യാതൊരു സാങ്കേതിക വൈദഗ്ധ്യമോ മുന്‍ പരിചയമോ ഇല്ലാത്ത ബാംഗ്‌ളൂര്‍ ആസ്ഥാനമായ ഇഫ്താസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. വന്‍ അഴിമതിക്ക് കളമൊരുക്കുന്നതായിരുന്നു ഈ കരാര്‍. പ്രസ്തുത കമ്പനിയുടെ ഉടമകളാരെന്നോ, അവരുടെ മുന്‍ പ്രവര്‍ത്തന പരിചയമെന്തെന്നോ യാതൊരു അറിവില്ലാതെയാണ് 160 കോടിയുടെ കരാര്‍ അവര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.പ്രതിപക്ഷം അന്നെടുത്ത നിലപാടിനെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയാണ് ഈ തിരുമാനത്തിലൂടെയെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News