കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സൗജന്യ സംഭാര വിതരണം ആംഭിച്ചു

moonamvazhi

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് മില്‍മയുടെ സംഭാര വിതരണം ആംഭിച്ചു. ബാങ്കിന്റെ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് ശാഖയുട പരിസരത്താണ് വേനല്‍ച്ചൂടില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാനായി ബാങ്ക് സൗജന്യ സംഭാര വിതരണം ആംഭിച്ചത്. ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ് ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് ഈ വര്‍ഷം തണ്ണീര്‍ പന്തല്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി വേനല്‍ ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സൗജന്യ സംഭാര വിതരണം നടത്തുന്നുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ. ശ്രീനിവാസന്‍, അഡ്വ. ടി.എം.വേലായുധന്‍, അബ്ദുള്‍ അസീസ്. എ,എന്‍.പി. അബ്ദുള്‍ ഹമീദ്, പി.എ. ജയപ്രകാശ്, കെ.ടി. ബീരാന്‍ കോയ, അഡ്വ. കെ.പി. രാമചന്ദ്രന്‍, അജയ് കുമാര്‍.കെ, ഷിംന പി.എസ്, അസി: ജനറല്‍ മാനേജര്‍മാരായ രാകേഷ്.കെ, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News