ഓണം മേളയിൽ വിൽപ്പനക്കായി കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ വാങ്ങുന്നു

[email protected]

രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ സംരക്ഷിച്ച് കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളുടെ കൂട്ടായ്മ. ആഗസ്ത് 30 മുതൽ സെപ്തമ്പർ 7 വരെ സഹകരണ ഭവനിൽ ഒരുക്കുന്ന സഹകരണ ഓണം മേളയിൽ വിൽപ്പനക്കായി കർഷകരുടെയും കൃഷിയിടത്തിൽ നേരിട്ടെത്തി പച്ചക്കറികൾ ശേഖരിക്കുന്നതിൻ്റെ ഉദ്ഘാടനം സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ബി.സുധ നിർവ്വഹിച്ചു.

സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ.എൻ.എം.ഷീജ.അസി. രജിസ്ട്രാർ ജനറൽ വാസന്തി. കെ.ആർ, പ്ലാനിങ്ങ് എ.ആർ.സുധീഷ്.ടി, ഇൻ സ്പെക്ടർ അഭിലാഷ് ‘ കെ.എം, നൗഫൽ സേവ് ഗ്രീൻ പ്രസിഡണ്ട് രജുൽ കുമാർ.എം.പി, ഡയരക്ടർ ടി.കെ.വിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകരിൽ നിന്ന് നേരിട്ട് സഹകരണ സംഘങ്ങളുടെ കൂട്ടായ്മ ശേഖരിച്ച പച്ചക്കറികൾ മേളയിൽ വിൽപ്പനക്കായി ഉണ്ടാകും. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിച്ച് ഗുണനിലവാരമുള്ള പച്ചക്കറികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് സഹകരണ ഓണം മേളയിലൂടെ സഹകരണ സംഘങ്ങൾ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.

Latest News