ആദായനികുതി സെക്ഷൻ 80 (പി) വിഷയത്തിലുള്ള ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം പതിനാല്..
90. കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ 09 -07 -2018 ലെ റഫറൻസ് ഉത്തരവ് പ്രകാരം ആണ് ബഹു:ചീഫ് ജസ്റ്റിസ് മാവിലയിൽ ബാങ്കിന്റെ കേസ് ഫുൾ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ഉത്തരവായത്. ഫുൾ ബെഞ്ച് മുമ്പാകെ 18 അപ്പീലുകൾ പരിഗണനക്കെടുത്തിരുന്നു. എല്ലാ ബാങ്കുകളുടെയും പേരുകൾ ചേർത്ത് പറയാനുള്ള സാങ്കേതിക ബുദ്ധിമുട്ടുള്ളത് കൊണ്ട് കേസിന്റെ തലക്കെട്ടിനു 18 അപ്പീലുകളിൽ ഒന്നായ മാവിലയിൽ ബാങ്കിന്റെ പേര് കൊടുത്തു എന്ന് മാത്രമേ ഉള്ളു. ഈ കേസിനെ കുറിച്ചു കൂടുതൽ അറിയാൻ [2019] 414 ITR 67 (Ker [FB]) കാണുക.

91. വിക്ടറി അക്വാ ഫാം ലിമിറ്റഡ് ( CIT (Asst.) v. Victory Aqua Farm Ltd. [2015] 379 ITR 335 (SC) എന്ന കേസിൽ സമാനമായ സാഹചര്യത്തിൽ ആ കേസ് ഒരു ഫുൾ ബെഞ്ചിന്റെ പരിഗണനക്കു വിടണമായിരുന്നു എന്ന് ബഹു: സുപ്രീം കോടതി വിധിച്ചിരുന്നു. ആ വിധിയുടെ ചുവടു പിടിച്ചാണ് മാവിലയിൽ കേസ് ഫുൾ ബെഞ്ചിന്റെ പരിഗണക്കു വിട്ടത്.

92. ഫുൾ ബെഞ്ചിന്റെ പരിഗണനക്ക് വിടുന്നതിനെ മാവിലയിൽ ബാങ്കിനും മറ്റു ബാങ്കുകൾക്കും വേണ്ടി ഹാജരായ വക്കിൽ നഖശിഖാന്തം എതിർത്തു. എന്നാൽ മേല്പറഞ്ഞ വിക്ടറി അക്വാ ഫാം ലിമിറ്റഡ് എന്ന കേസിൽ (Asst. CIT v. Victory Aqua Farm Ltd. [2015] 379 ITR 335 (SC)) ബഹു: സുപ്രീം കോടതി എടുത്ത നിലപാട് തന്നെ കേരള ഹൈ കോടതിയും സ്വീകരിച്ചു. Chirakkal Service Co-operative Bank Ltd. v. CIT [2016] 384 ITR 490 (Ker) എന്ന കേസിലെ വിധിയും Perinthalmanna Service Co-operative Bank Ltd. v. ITO [2014] 363 ITR 268 (Ker) എന്ന കേസിലെ വിധിയും പരസ്പര വിരുദ്ധമാണെന്നു കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു.

93. ഇനി മേല്പറഞ്ഞ രണ്ടു വിധികളിൽ ഏതാണ് ശെരി എന്നതാണ് ഫുൾ ബെഞ്ചിന്റെ മുന്നിൽ ഉള്ള പ്രധാന വിഷയം. സെക്‌ഷൻ 80P (4) വകുപ്പ് പ്രകാരം മാവിലയിൽ ബാങ്ക് പാക്‌സ് ആണോ അതോ കോഓപറേറ്റീവ് ബാങ്ക് ആണോ എന്നൊക്കെ തീരുമാനിക്കാൻ ഉള്ള അധികാരമോ, അതിനുള്ള യോഗ്യതയോ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇല്ല. കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് സെക്‌ഷൻ 8 അനുസരിച്ച പാക്‌സ് ആയി റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞാൽ ആ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തവിധം ആധികാരികത അതിനുണ്ട് എന്ന് നമ്മുടെ വക്കീൽ വാദിച്ചു. ആ സര്ടിഫിക്കറ്റിന്റെ സാധുതയെ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അധികാരമോ അതിനുള്ള യോഗ്യതയോ ഇല്ല. മാവിലയിൽ ബാങ്കിന്റെ കൂടെ തന്നെ ഫുൾ ബെഞ്ചിലേക്ക് റഫർ ചെയ്ത സഹ്യാദ്രി കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി യുടെ Multi state cooperative societies Act 2002 അനുസരിച് കൊടുത്ത റെജിസ്ട്രേഷൻ സെര്ടിഫിക്കറ്റും മേല്പറഞ്ഞ പോലെ തിരസ്കരിക്കാൻ ആദായനികുതി വകുപ്പിന് കഴിയില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു.

94. ആദായനികുതി ആഫീസർക്കു പാക്സിനു 80P (4 ) വകുപ്പിൽ പറഞ്ഞ പ്രകാരം ലാഭത്തിൽ നിന്നുള്ള കിഴിവിനു അർഹതയുണ്ടോ എന്ന് അന്വേഷിക്കാൻ അധികാരമുണ്ടെന്നും റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ അനുകുല്യത്തെ കൊടുക്കാൻ കഴിയില്ല എന്നും ആദായ നികുതി വകുപ്പിന് വേണ്ടി ഹാജരായ വക്കീൽ വാദിച്ചു. ഓരോ വർഷവും അതുപോലുള്ള അന്വേഷണം നടത്താൻ ആദായനികുതി ആഫീസർക്കു അധികാരമുണ്ടെന്നും കോടതിയിൽ വാദിച്ചു.

95. ഓരോ ബാങ്കും പലവിധത്തിലുള്ള വാദഗതികൾ കോടതി മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെങ്കിലും 80P (4 )മായി ബന്ധപ്പെട്ട വിഷയം മാത്രമേ പരിഗണിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് കോടതി തുടക്കത്തിൽ തന്നെ വ്യക്തമാക്കി. വിഷയം സമഗ്രമായി പരിഗണിക്കുന്നതിന് മുമ്പു കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969, കോഓപ്പറേറ്റീവ് സൊസൈറ്റിസ് റൂൾസ്, ആദായനികുതി നിയമം 1961, ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 തുടങ്ങിയവയിലെ പ്രസക്തഭാഗങ്ങൾ കോടതി വിശകലനം ചെയ്യാൻ തീരുമാനിച്ചു.
96. കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 ഇലെ സെക്‌ഷൻ 2 (ooa) കോടതി പരിശോധിച്ചു. ആ വകുപ്പ് താഴെക്കൊടുക്കുന്നു.
Section 2 (oaa)] [“Primary Agricultural Credit Society” means a Service Co-operative Society, a Service Co-operative Bank, a Farmers Service Co-operative Bank and a Rural Bank, the principal object of which is to undertake agricultural credit activities and to provide loans and advances for agricultural purposes, the rate of interest on such loans and advances shall be the rate fixed by the Registrar and having its area of operation confined to a Village, Panchayath or a Municipality:
Provided that the restriction regarding the area of operation shall not apply to societies or banks in existence at the commencement of the Kerala Co-operative Societies (Amendment) Act, 1999 (l of 2000) :

Provided further that if the above principal object is not fulfilled, such societies shall lose all characteristics of a Primary Agricultural Credit Society as specified in the Act, Rules and Bye-laws except the existing staff strength.]
തുടരും
SIVADAS CHETTOOR BCOM FCA LLM
9447137057
[email protected]

Leave a Reply

Your email address will not be published.

Latest News