ആദായനികുതി സെക്ഷൻ 80(പി ) വിഷയത്തിലുള്ള ലേഖനം.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം ഇരുപ്പത്തൊന്ന്..
140. മാവിലയിൽ കേസ്, ചിറക്കൽ കേസ്, പെരിന്തൽമണ്ണ കേസ് തുടങ്ങിയവയിൽ കോടതിയിൽ അവതരിപ്പിക്കാൻ വിട്ടുപോയ ചില പ്രധാനപ്പെട്ട pointsനെ കുറിച്ച വിശദമായി ഞാൻ വിവരിക്കാം.

141. നമ്മുടെ പ്രധാന പ്രശനം 80P യുടെ ആനുകൂല്യങ്ങൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും നേടിയെടുക്കുക എന്നതാണല്ലോ. അങ്ങനെയെങ്കിൽ അതിനായി കോടതിയിൽ വാദിക്കുമ്പോൾ നമ്മൾ അവതരിപ്പിക്കേണ്ടതായ ചില points എന്തായിരിക്കണം എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്.

142. 80P യുടെ ആനുകൂല്യങ്ങൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും നേടിയെടുക്കാനായി നമ്മൾ എടുക്കേണ്ട strategy എന്താണ് ? 80P യുടെ ആനുകൂല്യങ്ങൾ കിട്ടാനായി എന്തൊക്കെ ചെയ്യണം? എന്റെ അഭിപ്രായത്തിൽ രണ്ടു കാര്യങ്ങളിൽ ഊന്നൽ കൊടുത്തുകൊണ്ട് കോടതിയിൽ കേസ് അവതരിപ്പിച്ചാൽ വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ കേസിൽ വിജയം നേടാൻ കഴിയും എന്നൊരു ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. ആ രണ്ടു കാര്യങ്ങളെ കുറിച്ചു താഴെ പറയാം.

1. നമ്മൾ ഒരിക്കലും Banking Regulation Act ലെ സെക്‌ഷൻ 5(cci) ഇൽ നിർവചിച്ചിരിക്കുന്ന “കോപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന് കീഴിൽ വരില്ല എന്ന് സ്ഥാപിക്കണം. ഇതാണ് ഒന്നാമത്തെ കാര്യം അല്ലെങ്കിൽ strategy.
2. നമ്മൾ Banking Regulation Act ലെ സെക്‌ഷൻ 5(cciv ) ഇൽ നിർവചിച്ചിരിക്കുന്ന “പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ” എന്ന പദത്തിന്റെ കീഴിൽ വരും. ഇതാണ് രണ്ടാമത്തെ കാര്യം അല്ലെങ്കിൽ strategy.

മേല്പറഞ്ഞ രണ്ടു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് കോടതി അംഗീകരിച്ചു സ്വീകരിച്ചാൽ നമ്മൾ രക്ഷപെട്ടു. അതിനാൽ ആ രണ്ടു കാര്യങ്ങൾ ഞാൻ ഓരോന്നായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു.

1. Banking Regulation Act ലെ സെക്‌ഷൻ 5(cci) ഇൽ നിർവചിച്ചിരിക്കുന്ന “കോപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന് കീഴിൽ വരില്ല.

143. ആദ്യമായി “കോപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന്റെ സെക്‌ഷൻ 5(cci)ലെ നിർവചനം എന്താണെന്നു നോക്കാം.
5 (cci) “Co-operative bank” means a state co-operative bank, a central co-operative bank and a primary co-operative bank;

144. മേലെ കൊടുത്ത നിർവചനം നോക്കുക. മൂന്നു സൊസൈറ്റികളെ കുറിച്ചാണ് പറയുന്നത്. അതിൽ ഏതിലെങ്കിലും നമ്മൾ പെടുന്നുണ്ടോ എന്ന് പരിശോധിക്കാം.
“കോപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന്റെ നിർവചനത്തിന്റെ കീഴിൽ വരണമെങ്കിൽ നമ്മൾ ഒരു സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ആവണം പക്ഷെ പാക്‌സ് അതിൽ വരില്ല എന്ന് നിസ്സംശയം പറയാം.
അടുത്തത് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് ആവണം എന്നാണ് പറയുന്നത്. പാക്‌സ് ഒരു സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് അല്ല എന്നും നിസ്സംശയം പറയാം.
അങ്ങനെയെങ്കിൽ അവശേഷിക്കുന്ന “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന് കീഴിൽ വരുമോ? ഇതിൽ വരില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. ഇതാണ് പ്രധാന പ്രശനം.
അതിനാൽ “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന്റെ നിർവചനം എന്താണെന്നു പരിശോധിക്കാം.

145. (ccv) “primary co-operative bank” means a co-operative society, other than a primary agricultural credit society,–

i) the primary object or principal business of which is the transaction of banking business;

(ii) the paid-up share capital and reserves of which are not less than one lakh of rupees; and

(iii) the bye-laws of which do not permit admission of any other co-operative society as a member:

PROVIDED that this sub-clause shall not apply to the admission of a co-operative bank as a member by reason of such co-operative bank subscribing to the share capital of such co-operative society out of funds PROVIDED by the State Government for the purpose;

146. മേല്പറഞ്ഞ നിർവചനം ചൂഴ്ന്നു പരിശോധിച്ചാൽ ആ നിർവ്വചനത്തിൻ കീഴിൽ വരണമെങ്കിൽ താഴെ വിവരിക്കുന്ന എല്ലാ നിബന്ധനകളും (conditions) പാലിക്കപ്പെടണം.


1. “primary co-operative bank” ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി ആയിരിക്കണം.

2. അതൊരു “പ്രാഥമിക കാർഷിക സഹകരണ സംഘം” ആവരുത്.

3. സൊസൈറ്റിയുടെ പ്രാഥമിക ലക്‌ഷ്യം ബാങ്കിങ് ബിസിനസ് ആവണം.

4 . സൊസൈറ്റിയുടെ പ്രധാന ബിസിനസ് ബാങ്കിങ് ആവണം.

5. paid-up share capital (അടച്ച തീർത്ത മൂലധനം) + reserves(റിസേര്വ്സ്) ഒരു ലക്ഷത്തിനു ( Ruppees one lakh) മേലെ ആയിരിക്കണം.

6. ബൈ ലോ പ്രകാരം വേറെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയെ മെമ്പർ ആയി ചേർക്കാൻ പാടില്ല. (എന്നാൽ ഗവണ്മെന്റ് നൽകുന്ന funds ഉപയോഗിച് ആ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ വേറെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഷെയർ എടുക്കുന്നതിൽ തടസ്സമില്ല.
തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Latest News