സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കാസര്‍കോട് ജില്ലാതല ഉദ്ഘാടനം മടിക്കൈ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പഠനക്കിറ്റിന്റെ ആദ്യ വില്‍പ്പനയും എംഎല്‍എ നിര്‍വഹിച്ചു. ത്രിവേണി നോട്ട് ബുക്കിന്റെ ആദ്യ വില്‍പന മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ നിര്‍വഹിച്ചു. പഠനോപകരണ വിതരണം ബാങ്ക് പ്രസിഡന്റ് സി. പ്രഭാകരനും ഉദ്ഘാടനം ചെയ്തു.

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹ്മാന്‍, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അചെയര്‍മാന്‍ ടി. രാജന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. രാജഗോപാലന്‍, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സാജന്‍ ഡിക്രൂസ്, എന്‍. ബാലകൃഷ്ണന്‍, മടിക്കൈ ഫസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍, വനിതാ സഹകരണ സംഘം പ്രസിഡന്റ് കെ. സാവിത്രി, പി. പ്രസന്നന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. റീന, കെ.വി. ബാലന്‍, സി.ഇ. ജയന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ ഫെഡ് അസി. റീജിയണല്‍ മാനേജര്‍ പി.വി. ശൈലേഷ് ബാബു സ്വാഗതവും ബാങ്ക് സെക്രട്ടറി പി. രമേശന്‍ നന്ദിയും പറഞ്ഞു.

ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ്

കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ് ആലപ്പുഴ ജില്ലാതല ഉദ്ഘാടനവും പുല്ലു കുളങ്ങര സഹകരണ ബാങ്ക് അംഗത്വ സമാശ്വാസ നിധിയുടെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനവും നടത്തി. ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ് യു പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി സുധാകരന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷ പി. ശശികല മുഖ്യ പ്രഭാഷണം നടത്തി. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ. മധുസൂദനന്‍ ആദ്യ വില്‍പ്പനയും സംഘ സമാശ്വാസ നിധിയുടെ രണ്ടാംഘട്ട വിതരണം സഹകരണസംഘം അസി. രജിസ്ട്രാര്‍ ജി. ബാബുരാജും നടത്തി. എം. ജനുഷ, എം. ജയപ്രകാശ്, എന്‍. ശിവദാസന്‍, എ.എ. റഹിം, ആര്‍. ഭദ്രന്‍, എ. അജികുമാര്‍, കെ. അനീഷ്‌കുമാര്‍, കെ. മുഹമ്മദ്കുഞ്ഞ്, ഒ. ഖാലിദ്, ഉഷാകുമാരി, ശോഭനകുമാരി, ശ്രീജേഷ്, മനു ദിവാകരന്‍, പി. ഗോപീകൃഷ്ണന്‍, ബാങ്ക് സെക്രട്ടറി പി.കെ. സുഭാഷ്, എ. അജിത്ത് എന്നിവര്‍ സംസാരിച്ചു 10 മുതല്‍ 40 ശതമാനം വരെ വിലക്കിഴിവില്‍ പഠനോപകരണങ്ങള്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!