നീറിക്കോട് സഹകരണ ബാങ്കിന്റെ പകല്‍വീട് തുറന്നു

moonamvazhi

എറണാകുളം നീറിക്കോട് സഹകരണ ബാങ്കിന്റെ ‘പകല്‍വീട്’ കനിവ് പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രസിഡന്റ് സി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയില്‍ അധ്യക്ഷത വഹിച്ചു. ആലങ്ങാട് പ്രവര്‍ത്തിച്ചിരുന്ന പകല്‍വീടിന്റെ പ്രവര്‍ത്തനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ നീറിക്കോട് കോളനിപ്പടിയില്‍ ബാങ്കിന്റെ സ്വന്തം കെട്ടിടത്തിലാണ് പകല്‍വീട് പുനരാരംഭിച്ചത്.

ബാങ്കിന്റെ പരിധിയില്‍ 70 വയസ്സിനുമുകളിലുള്ളവരെ വാഹനത്തില്‍ രാവിലെ വീടുകളില്‍ നിന്ന് കൊണ്ടുവരികയും വൈകിട്ട് തിരികെ എത്തിക്കുകയും ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ഗോപീകൃഷ്ണന്‍, എം.കെ. ബാബു, പി.വി. മോഹനന്‍, സുനി സജീവന്‍, ബാങ്ക് സെക്രട്ടറി കവിത ജോഷി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News