സിംഫണി ഓഫ് ലൈഫ് പ്രദര്‍ശനം തുടങ്ങി

Deepthi Vipin lal

കോഴിക്കോട് സഹകരണ വകുപ്പില്‍ സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്ററായ ഷിബു പ്രസാദ് കുറുങ്ങാടത്തിന്റ ചിത്രപ്രദര്‍ശനം സിംഫണി ഓഫ് ലൈഫ് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. കാര്‍ട്ടൂണിസ്റ്റ് രജീന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രപഞ്ചത്തിലെ മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും സകല ജീവജാലങ്ങളും ചേര്‍ന്ന കൂടിച്ചേരലാണ് ചിത്രങ്ങളുടെ പ്രമേയം. പേന കൊണ്ട് വരച്ച 31 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 18 വരെയാണ് പ്രദര്‍ശനം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!