സഹകാരികള്‍ക്കു ചികിത്സാ സഹായം നല്‍കി

Deepthi Vipin lal

തൃശ്ശൂര്‍ മുകുന്ദപുരം സര്‍ക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങള്‍ക്ക് അംഗസമാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ സഹായധനമായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ആദ്യഘട്ടമായി 1.15 കോടി രൂപയാണ് അനുവദിച്ചത്.

കാറളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ചു. കാറളം ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് സീമ പ്രേരാജ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ മുഖ്യാതിഥികളായി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. രമേഷ്, സംസ്ഥാന സഹകരണ യൂണിയന്‍ അംഗം ലളിത ചന്ദ്രശേഖരന്‍, മുകുന്ദപുരം അസി. രജിസ്ട്രാര്‍ ( ജനറല്‍ ) എം.സി. അജിത്, മുകുന്ദപുരം അസി. ഡയരക്ടര്‍ കെ.ഒ. ഡേവീസ്, കാറളം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു, സെക്രട്ടറി വി.എ. ആശ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!