സഹകരണ വാരാഘോഷം: ലോഗോ പ്രകാശനം ചെയ്തു

moonamvazhi

അറുപത്തിയൊമ്പതാമത് സഹകരണ വാരാഘോഷത്തിന്റെ ലോഗോ കേരള ബാങ്കിന്റെ പാലക്കാട് റീജ്യണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്തു. കേരള ബാങ്ക് ഭരണ സമിതിയംഗം പി.എ ഉമ്മര്‍ ഏറ്റു വാങ്ങി.

സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് നിര്‍വഹിക്കും. സമാപന സമ്മേളനം പത്തനംതിട്ടയില്‍ നവംബര്‍ 20 ന് നടക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!