സഹകരണ വനിതാ ജീവനക്കാരുടെ കുടുംബ സംഗമം നടത്തി

moonamvazhi

കോഴിക്കോട് സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സഹകരണ മേഖലയിലെ വനിതാ ജീവനക്കാരുടെ സംഗമം നടത്തി. സംസ്ഥാന സമ്മേളനത്തില്‍ വനിതാ ജീവനക്കാര്‍ കുടുംബ സമേതം പങ്കെടുത്തു. സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ എം. ഗീത അധ്യക്ഷത വഹിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍, പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍, കെ.സി.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ, ജില്ലാ സെക്രട്ടറി എം.കെ. ശശി, പ്രസിഡന്റ് കെ. ബാബുരാജ്, ട്രഷറര്‍ ഇ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രബിത സ്വാഗതവും സി. റജി നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഏരിയകളില്‍ നിന്നായി ആയിരത്തിലധികം വനിതാ സഹകരണ ജീവനക്കാര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!