സഹകരണ വകുപ്പില്‍ തീര്‍പ്പാകാതെ 4,691 ഫയലുകള്‍

User

ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നാണ് മുഖ്യമന്ത്രി എപ്പോഴും ഓര്‍മിപ്പിക്കാറ്. എന്നിട്ടും, തീര്‍പ്പാക്കാത്ത ഫയലുകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മറ്റു വകുപ്പുകളെ അപേക്ഷിച്ച് സഹകരണം ഭേദമാണ്. തീര്‍പ്പാക്കാത്ത ഫയലുകളുടെ കാര്യത്തില്‍ സഹകരണ വകുപ്പിന് പതിനൊന്നാം സ്ഥാനമേയുള്ളൂ. 4691 ഫയലുകളാണ് വകുപ്പില്‍ തീര്‍പ്പാക്കാനുള്ളത്. ഇത്രയും വലിയ വകുപ്പായിട്ടും താരതമ്യേന ഭേദപ്പെട്ട പ്രവര്‍ത്തനമാണ് സഹകരണ വകുപ്പിന്റേത് എന്നാണിത് സൂചിപ്പിക്കുന്നത്.

2019 മെയ് ഒന്നു വരെയുള്ള കണക്കനുസരിച്ച് 1,27,057 ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ തീര്‍പ്പാക്കാനുണ്ടായിരുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇതില്‍ 18,140 എണ്ണത്തില്‍ തീരുമാനമെടുത്തു. ഇനി തീര്‍പ്പാക്കാനുള്ളത് 1,08,917 ഫയലുകളാണ്. ഇതില്‍ 25,731 ഫയലുകള്‍ മൂന്നു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. 15,034 എണ്ണം രണ്ടുവര്‍ഷത്തില്‍ കൂടുതലും.

റവന്യൂ, ആഭ്യന്തരം, പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ധനം, വ്യവസായം, കൃഷി, ജലവിഭവം, പൊതുഭരണം എന്നീ വകുപ്പുകളിലാണ് തീര്‍പ്പാക്കാത്ത ഫയലുകള്‍ കൂടുതലായുള്ളത്. ഏറ്റവും കുറവ് ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് താരതമ്യേന ചെറിയ വകുപ്പായ തീരദേശപരിപാലന വകുപ്പിലാണ്. 177 ഫയലുകള്‍ മാത്രം.

Leave a Reply

Your email address will not be published.