സഹകരണ അംഗസമാശ്വാസ നിധി വിതരണം ചെയ്തു

Deepthi Vipin lal

മലപ്പുറം മക്കരപ്പറമ്പ് സഹകരണ സംഘങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ട മെമ്പര്‍ മാര്‍ക്കുള്ള സഹകരണ അംഗസമാശ്വാസ നിധിയുടെ വിതരണം മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് 25 പേര്‍ക്ക് അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഈയിനത്തില്‍ നല്‍കിയത്.

ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അഡ്വ ഷമീര്‍ കോപ്പിലാന്‍, നസീം ചോലക്കല്‍, രാജന്‍ മാസ്റ്റര്‍, അല്ലൂര്‍ മരക്കാര്‍, മുഹമ്മദ് ശരീഫ് പരി, വി.പി.അബ്ദുല്‍ അസീസ്, ഷൗക്കത്തലി കുറുവാടന്‍, എ.കൃഷ്ണന്‍, പ്രിയ പി പി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!