വെളിയത്തുനാട് സഹകരണ ബാങ്ക് സഹകരണ വിപണി തുടങ്ങി

moonamvazhi

വെളിയത്തുനാട് സഹകരണ ബാങ്ക് സഹകരണ വിപണി ആരംഭിച്ചു. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു വിപണി ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയിലും ഗുണമേന്മയിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ വിപണി ആരംഭിച്ചത്.

ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മാരായ റംല ലത്തീഫ്, കുമാരി ജില്‍ഷ, അയ്യപ്പന്‍, കെ.എസ്. മോഹന്‍കുമാര്‍, അബ്ദുല്‍സലാം, ബ്ലോക്ക് മെമ്പര്‍ സ്മിത ഹസീബ്, ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ എ.കെ.സന്തോഷ്, പി.പി രമേഷ്, വി.എം. ചന്ദ്രന്‍, അജിത, റീന, സ്മിത, വികസന സമിതി ചെയര്‍മാന്‍ എം.കെ. സദാശിവന്‍, തുടങ്ങി പ്രമുഖ രാഷ്ട്രീയ, സമുദായിക പ്രമുഖരും പങ്കെടുത്തു.

Leave a Reply

Your email address will not be published.