വടകര മന്തരത്തൂർ റൂറൽ ബാങ്ക് ഉന്നത വിജയം നേടിയവരെ ആദരിച്ചു

[email protected]

വടകര മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക്, ഇടപാടുകാരുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു. ബാങ്കിന്റെ മുൻ പ്രസിഡണ്ടുമാരായ ടി. എം. ദാമോദരൻ നമ്പ്യാർ, പി. കെ. അഹമ്മദ് എന്നിവരുടെ പേരിലുള്ള സ്മാരക പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. വടകര അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ. സുരേഷ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങ് തോടന്നൂർ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 40 കുട്ടികൾക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും നൽകിയത്. ബാങ്ക് പ്രസിഡണ്ട് പി.കെ.ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.വി. സത്യൻ, സെക്രട്ടറി വൽസകുമാർ ടി.കെ. തുടങ്ങി നിരവധി സഹകാരികളും ഡയറക്ടർമാരും ജീവനക്കാരും രക്ഷിതാക്കളും കുട്ടികളും ഇടപാടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!