മാഞ്ഞാലി സഹകരണ ബാങ്ക് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

moonamvazhi

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി മാഞ്ഞാലി സഹകരണ ബാങ്ക് കൂവ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൂവ ഉത്പാദനത്തില്‍ സഹകാരികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. മാഞ്ഞാലി മുസ്ലിം ജമാഅത്ത് ഹാളില്‍ നടന്ന സെമിനാര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ് ഉദ്ഘാടനം ചെയ്തു. തിരുവന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രം സാസ്ത്രജ്ഞരായ ഡോ.കെ.ഐ. ആശ, ഡോ.ജി.സുജ എന്നിവര്‍ ക്ലാസ്സെടുത്തു.

ബാങ്ക് വൈസ് പ്രസിഡന്റ് എ.എം. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ടി.എ.മുജീബ്, സബിത നാസര്‍, എം.പി. വിജയന്‍,ടി.ബി.ദേവദാസ്, പി.എ. സക്കീര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍, കെ,എച്ച്. നാസര്‍, അശോകന്‍ എം.കെ. ജിതേഷ് അബൂബക്കര്‍, രാജു, എല്‍സ ഗില്‍സ്, വി.എ. മൊയ്തീന്‍ നൈന, എ.ബി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News