മലപ്പുറം ജില്ലാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

Deepthi Vipin lal

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഒരു ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. മലപ്പുറം ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് മുമ്പില്‍ വെച്ച് സംഘടനാ നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.അബ്ദുറഹിമാന്‍, ജില്ലാ സെക്രട്ടറി പി.കെ.മൂസക്കുട്ടി, ട്രഷറര്‍ നാസര്‍ കാപ്പന്‍ എന്നിവര്‍ പി. ഉബൈദുള്ള എം.എല്‍.എ.യ്ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി.


കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ആശുപത്രികള്‍ എന്നിവയ്ക്ക് ആവശ്യമായ ഫ്രിഡ്ജ്, പള്‍സ് ഓക്‌സോമീറ്റര്‍, പി.പി.ഇ. കിറ്റ്, സാനിറ്റൈസര്‍, അവശ്യമരുന്നുകള്‍ എന്നിവയാണ് കൈമാറിയത്. എം.ഡി.സി.ബാങ്ക് ജനറല്‍ മാനേജര്‍ പി.എം.ഫിറോസ് ഖാന്‍, മലപ്പുറം സീനിയര്‍ മാനേജര്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ടി.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News