മലപ്പുറം എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് ‘മുറ്റത്തെ മുല്ല ‘യുടെ വിതരണം നടത്തി

Deepthi Vipin lal

മലപ്പുറം എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതി ‘മുറ്റത്തെ മുല്ല ‘യുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. എം. ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

 

ബാങ്ക് പ്രസിഡന്റ് ഏ. പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വിജയ് പി. സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏ ആര്‍ നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ , ബാങ്ക് വൈസ് പ്രസിഡന്റ് സി .കെ ആലസ്സന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഷീദ് .പി .കെ, ബാങ്ക് ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ് കെ. ടി, സിദ്ധീഖ്, ശിഹാബുദ്ധീന്‍, കുഞ്ഞുമുഹമ്മദ് ഷാരത്, അനില്‍. പി, ഇന്ദിര , റുഫൈദ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News