മഞ്ചേരിയുടെ വികസനത്തിന് പൊൻതൂവലായി ലാഡർ ഇന്ത്യൻ മാൾ മറ്റന്നാൾ പൊതുജനങ്ങൾക്കായി തുറക്കും.

adminmoonam

മഞ്ചേരിയുടെ വികസന മുന്നേറ്റത്തിന് നാന്ദി കുറിച്ചുകൊണ്ട് ലാഡർ ഇന്ത്യൻ മാൾ മറ്റന്നാൾ രാവിലെ 11ന് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നിലമ്പൂർ കവളപ്പാറയിലെ പ്രകൃതി ദുരന്തത്തിൽ പശ്ചാത്തലത്തിൽ ആർഭാടപൂർവമായ ചടങ്ങുകൾ ഒഴിവാക്കിയാണ് ഉദ്ഘാടനം. ലോകോത്തര നിലവാരത്തിലുള്ള വാണിജ്യാനുഭവവും വിനോദാനന്ദവും ഒരു കുടക്കീഴിൽ ഒരുക്കുന്നു എന്നത്, ഇന്ത്യൻ മാളിന്റെ പ്രത്യേകതയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജനങ്ങൾക്ക് ഇന്ത്യൻ മാൾ വേറിട്ട ഷോപ്പിംഗ് അനുഭവമാവും നൽകുക.

1,93,212 ചതുരശ്ര അടി വിസ്തീർണത്തിൽ ഉള്ള ഇന്ത്യൻ മാളിൽ ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ബിസ്മി, വസ്ത്ര വിതരണം രംഗത്തെ പ്രമുഖരായ മാക്സ്, ഉൾപ്പെടെയുള്ളവരുടെ നിരവധി ഷോപ്പുകൾ ഉണ്ടായിരിക്കും. അഞ്ച് സ്ക്രീനുകളുള്ള മൾട്ടിപ്ളക്സ് തിയേറ്റർ കോംപ്ലക്സ്, കുട്ടികളുടെ വിനോദത്തിനായി “ലാഡാ ലാൻഡ്” ഫാമിലി അമ്യൂസ്മെന്റ് സെന്റർ, വിശാലമായ ഫുഡ് കോർട്ടുകൾ, ആധുനിക സംവിധാനമുള്ള അപ്പാർട്ട്മെന്റ്കൾ, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, സെൻട്രലൈസ്ഡ് എയർകണ്ടീഷൻ, അതി വിശാലമായ കാർ പാർക്കിംഗ് എന്നിവ കൊണ്ട് സമ്പന്നമാണ് ലാഡർ ഇന്ത്യൻ മാൾ.

കേരളത്തിലെ നിർമ്മാണ മേഖലയിൽ ഫ്ലാറ്റുകളും കെട്ടിട സമുച്ചയങ്ങളും ഹോട്ടൽ ശൃംഖലകളും മൾട്ടിപ്ളക്സ് തീയറ്ററുകളും പണിതു ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ ചെയർമാനായി ആരംഭിച്ച കേരള ലാൻഡ് റിഫോംസ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി( ലാഡർ)യുടെ സംരംഭമാണ് മഞ്ചേരിയിലെ ഇന്ത്യൻ മാൾ.
ലോകോത്തര ഷോപ്പിംഗ്- തീയറ്റർ അനുഭവം മറ്റന്നാൾ മുതൽ മഞ്ചേരിക്കു സ്വന്തമാക്കുകയാണ്. കാണാനും..കളിക്കാനും.. കഴിക്കാനും..വാങ്ങാനും.. മഞ്ചേരിക് മൊഞ്ചാവുകയാണ് ഇന്ത്യൻ മാൾ…

Leave a Reply

Your email address will not be published.

Latest News
error: Content is protected !!