ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

adminmoonam

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കുന്നതിനായി കൊണ്ടുവന്ന ബാങ്കിംഗ് റെഗുലേഷൻ അമെൻറ്മെൻറ് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്, കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തൃശൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. യൂണിയൻ ജില്ലാ സെക്രട്ടറി സുകു. കെ. ഇട്ട്യേശൻ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ബി. എൽ. ബാബു, കെ. എ. വിധു, ടി. എസ്. ബൈജു, ലെസ്ലിൻ ജോസ്, കെ. ബി. പ്രദീപ്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.