പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ സാഹചര്യത്തിലാണ് ഓർഡിനൻസിനു നിർബന്ധിതമായതെന്ന് സഹകരണ മന്ത്രി.

adminmoonam

മലപ്പുറം ജില്ലയിലെ 22 പ്രാഥമിക സഹകരണ സംഘങ്ങൾ തങ്ങളെ കൂടി കേരളബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരാൻ നിർബന്ധിതമായതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബാങ്ക് മായി ബന്ധപ്പെട്ട കേസുകൾ കൊണ്ടുപോകുന്ന നടപടിയിൽ നിന്നും പ്രതിപക്ഷം പിന്മാറണം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഒപ്പിട്ട്, ഞങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. കേരള ബാങ്കിനെതിരെയുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്നതല്ല. അതിലെല്ലാം രാഷ്ട്രീയ താൽപര്യം മാത്രമാണ് ഉള്ളത്. കേരള ബാങ്കിനെയും സഹകരണ പ്രസ്ഥാനത്തിന്റെയും താല്പര്യമല്ല ഇവർ സംരക്ഷിക്കുന്നത്. ഇത്തരം നടപടികളിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങിൽ ധനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടർ റാണി ജോർജ് ഐഎഎസ് നന്ദിയും പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്കിന്റെ പൊതുയോഗ നടപടികൾ ആരംഭിച്ചു. യുഡിഎഫ് സഹകരണസംഘങ്ങൾ പൊതുയോഗം ബഹിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഒറ്റപ്പെട്ട സഹകരണസംഘ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.