പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്ക് എ.ടി.എം, സി.ഡി.എം ഉദ്ഘാടനം

Deepthi Vipin lal

കോഴിക്കോട് പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്ക് എ.ടി.എം, സി.ഡി.എം ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അഡ്വക്കേറ്റ് ടി. സിദ്ദിഖ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. സി. രാജേഷ് അധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട മുഖ്യാതിഥിയായി.

പി. മൊയ്തീന്‍ മാസ്റ്റര്‍, എം. എന്‍ ഭാസ്‌കരന്‍, എ. പി പീതാംബരന്‍, ശ്രീജിത്ത് കുരുവട്ടൂര്‍ എം.എ. പ്രഭാകരന്‍ Ewire സെയില്‍സ് ഹെഡ് ബിനുലാല്‍ ചന്ദ്ര, പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി രാജന്‍, വി .പി കബീര്‍ ബാങ്ക് ഡയറക്ടര്‍മാരായ അബ്ദുല്‍സലാം, കെ. ഇ. ഫസല്‍, അനീഷ് കുമാര്‍, കെ.എം. കൃഷ്ണന്‍കുട്ടി, എസ്.എം. സേതുമാധവന്‍, സുധാകരന്‍ കൊളക്കാടത്ത് ,മൊയ്തീന്‍ വേണു.പി .എം, ഉഷ നാരായണന്‍ ബാങ്ക് സെക്രട്ടറി പ്രീത കരിവാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.