പാപ്പിനിശ്ശേരി റൂറല്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഷോപ്പിംഗ് കോംപ്ലക്‌സും പുതിയ ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു

Deepthi Vipin lal

പാപ്പിനിശ്ശേരി റൂറല്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി കല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സും പുതിയ ഓഫീസും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഒപ്പം സ്‌ട്രേങ്ങ് റൂം ഉദ്ഘാടനം പി.ഗോവിന്ദന്‍,  മീറ്റിംഗ് ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, ആദ്യനിക്ഷേപം സ്വീകരിക്കല്‍ സഹകരണസംഘം അസി.രജിസ്ട്രാര്‍ പി.രതീദേവി, ഉപഹാര സമര്‍പ്പണം ടി.ചന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ചു.

പി. സ്വപ്ന കുമാരി, പി. ബാലകൃഷ്ണന്‍, പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡന്റ് ഇ.മോഹനന്‍, പാപ്പിനിശ്ശേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണന്‍, ഇരിണാവ് ബാങ്ക് പ്രസിഡന്റ് പി. കണ്ണന്‍, വി.സി. പ്രേമരാജന്‍, പി നാരായണന്‍, എം.പി. ഇസ്മായില്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സംഘം പ്രസിഡന്റ് പി.വി രമേശന്‍ സ്വാഗതവും സെക്രട്ടറി ടി. രഞ്ജിത്ത്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!