പാട്യം സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

[email protected]

പാട്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു..പാട്യം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. ഷിനിജ അധ്യക്ഷത വഹിച്ചു. മധു കനോത്ത് ആദ്യ നിക്ഷേപം സ്വീകരിച്ചു.

എം.സി. രാഘവന്‍ മികച്ച സേവിംഗ്‌സ് നിക്ഷേപമുള്ള സ്ഥാപനത്തിനുള്ള സമ്മാനം വിതരണം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. വി.കെ.സനോജ്, കെ. കുണാകരന്‍, പി.ശ്രീജകുമാരി, വി.രാജന്‍, കുറ്റിച്ചി പ്രേമന്‍, കെ.പി. പ്രദീപന്‍, രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.