“കൃതി 2020”- ന്റെ ഭാഗമായി ഇരിണാവിൽ സാഹിത്യ സഹകരണോത്സവം.

adminmoonam

സഹകരണ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം കൃതി 2020 ന്റെ ഭാഗമായി കണ്ണൂർ ഇരിണാവിൽ സാഹിത്യ സഹകരണോത്സവം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവും സാഹിത്യ സാംസ്കാരിക പ്രഭാഷണവും ഇരിണാവ് സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ പി.ഓമന അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അംഗം ടി.പി.വേണുഗോപാലൻ പ്രഭാഷണം നടത്തി. കണ്ണൂർ സഹകരണ സംഘം അസി. റജിസ്ട്രാർ ഇ.രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദൻ ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി ഷാജിർ എന്നിവർ സംസാരിച്ചു .ഇരിണാവ് ബേങ്ക് പ്രസിഡണ്ട് പി.കണ്ണൻ സ്വാഗതവും സിക്രട്ടരി കെ.രാജീവൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇരിണാവ് ബേങ്ക് സംഭാവന ചെയ്ത എയർ കണ്ടീഷനർ പഞ്ചായത്ത് പ്രസിഡണ്ട് ഇ. പി.ഓമന ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!