പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് വ്യക്ഷ തൈകള്‍ നട്ടു

Deepthi Vipin lal

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് വ്യക്ഷ തൈകള്‍ നട്ടു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് സന്തോഷ് പരിസ്ഥിതി സന്ദേശം നല്‍കി. പഞ്ചായത്ത് മെമ്പര്‍മാരായ സുമ ശ്രീനിവാസന്‍, ലൈജു ജോസഫ്, ബാങ്ക് ഭരണസമിതി അംഗം എം.ജി നെല്‍സന്‍, തുരുത്തിപ്പുറം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സാബു, ബാങ്ക് സെക്രട്ടറി കെ.എസ് ജയ്‌സി ബാങ്ക് കാര്‍ഷിക ഉപദേഷ്ടാവ് കെ.വി പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News