പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിൽ പങ്കാളിയായ രാഹുൽ ഗാന്ധിയെ ആദരിച്ചു.

adminmoonam

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ്റെ ‘പഠനത്തിനൊരു കൈത്താങ്ങ്’പദ്ധതിയിൽ പങ്കാളിയായ രാഹുൽഗാന്ധിയെ സംഘടന ആദരിച്ചു.രാഹുൽ ഗാന്ധിയുടെ രേഖാചിത്രം നൽകിയാണ് അദ്ദേഹത്തെ സംഘടന ആദരിച്ചത്.

കേരളത്തിലെ വിവിധ ജില്ലകളിലായി 205 ഓളം ടെലിവിഷൻ സെറ്റുകളും ഡിജിറ്റൽ അനുബന്ധ ഉപകരണങ്ങളുമാണ് കോവിഡ് മഹാമാരിമൂലം ഓൺലൈൻ പoനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സംഘടന സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിതരണം ചെയ്തത്. കെ.സി വേണുഗോപാൽ എം.പി, ഐസി ബാലകൃഷ്ണൻ എം. എൽ. എ, സംസ്ഥാന പ്രസിഡൻ്റ് സി. സുനിൽ കുമാർ , ജനറൽ സെക്രട്ടറി രാജേഷ് കുമാർ, സംസ്ഥാൻ ട്രഷറർ പി.കെ ജയകൃഷ്ണൻ ,സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി.പി, വയനാട് ജില്ലാ സെക്രട്ടറി പ്രോമിസൺ പി.ജെ., കണ്ണൂർ ജില്ലാ സെക്രട്ടറി ജയേഷ് കെ.വിഎന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.