നേത്ര പരിശോധന ക്യാമ്പ് നടത്തി

moonamvazhi

തൃശൂർ മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നേത്ര പരിശോധന ക്യാമ്പും തിമിര നിര്‍ണ്ണയവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനാം മംഗലം ക്ഷീരസംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

മില്‍മ ഫെഡറേഷന്‍ ഡയറക്ടര്‍ ഭാസ്‌കരന്‍ ആദം കാവില്‍, ഒ.എഫ്. ജോയി, ഇ.യു രാജന്‍, ഒല്ലൂക്കര ബ്ലോക്ക് മെമ്പര്‍ മിനി സാബു പുത്തൂര്‍, പഞ്ചായത്ത് മെമ്പര്‍ മിനി റെജി,  ജോസ് പാലോക്കാരന്‍, ജോസി .പി. ചാക്കോ, സംഘം സെക്രട്ടറി അഡ്വ. ഡേവീസ് കണ്ണൂക്കാടന്‍, വി.എസ്. ഡേവീഡ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!