ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി: എസ്.കെ. അബൂബക്കര്‍ കോയ പ്രസിഡന്റ്, കെ. നിര്‍മല വൈസ് പ്രസിഡന്റ്

Deepthi Vipin lal

കോഴിക്കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റായി എസ്.കെ. അബൂബക്കര്‍ കോയയെയും വൈസ് പ്രസിഡന്റായി കെ. നിര്‍മലയെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍ : പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, എം.പിഅബ്ദുമോന്‍, ടി. പ്രമീള, ബേബി.കെ, കളത്തില്‍ ലൈല, പാലാട്ട് പ്രേമരാജന്‍, ഗംഗാധരന്‍. എം, ഹതമുല്‍ നജു, മുഹമ്മദ് റമീസ്. പി.പി, പി.പി സുള്‍ഫിക്കര്‍ അലി, ഡിജു. ടി. കെ.

കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍ ) എന്‍.എം.ഷീജ ഇലക്ടറല്‍ ഓഫീസറായും കോഴിക്കോട് ഒളവണ്ണ യൂണിറ്റ് ഇന്‍സ്പെക്ടര്‍ പ്രബിത വരണാധികാരിയായും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.