ജെ.ഇ.ഇ. (മെയിന്‍) ആത്മവിശ്വാസത്തോടെ നേരിടുക

Deepthi Vipin lal
ഡോ. ടി.പി. സേതുമാധവന്‍

(2020 ജനുവരി ലക്കം)

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി രാജ്യത്തെ എന്‍.ഐ.ടി. കള്‍, ഐ.ഐ.ഐ.ടി. കള്‍, ഐ.ഐ.ടി. കള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിനായി വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്ന ജോയിന്റ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ( JEE ) മെയിന്‍ ജനുവരി 6-11 വരെയും ഏപ്രില്‍ 3-9 വരെയും നടക്കും. ജെ.ഇ.ഇ. മെയിന്‍ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷ എഴുതി ഐ.ഐ.ടി. കളില്‍ അഡ്മിഷന്‍ നേടാം.

പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. ഈ വര്‍ഷത്തെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ നിരവധി മാറ്റങ്ങളുണ്ട്. മൂന്നു പേപ്പറുകള്‍ ജെ.ഇ.ഇ. മെയിനിലുണ്ട്. ബി.ടെക്് പ്രവേശനത്തിന് പേപ്പര്‍ മൂന്നും എഴുതണം. ബി.ആര്‍ക്കിടെക്ച്ചറിന് രണ്ടാമത്തെയും ബി. പ്ലാനിംഗിന് മൂന്നാമത്തെയും പേപ്പര്‍ എഴുതണം.

പേപ്പര്‍ ഒന്നിന് ഈ വര്‍ഷം 90 നു പകരം 75 ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയില്‍ നിന്നു 25 വീതം ചോദ്യങ്ങള്‍. ബി.ആര്‍ക്കിനുള്ള പേപ്പര്‍ രണ്ടില്‍ 77 ചോദ്യങ്ങളുണ്ടാകും. ഡ്രോയിംഗ് പരീക്ഷയില്‍ രണ്ട് ചോദ്യമുണ്ടാകും. ബി. പ്ലാനിംഗിനുള്ള മൂന്നാം പേപ്പര്‍ കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയല്ല. പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷയാണിത്.

ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്ക് ചിട്ടയോടെ തയാറെടുക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കണം. സിലബസ്സനുസരിച്ച് ചാപ്റ്ററടിസ്ഥാനത്തില്‍ തയാറെടുക്കണം. പ്രധാനപ്പെട്ട ഭാഗങ്ങളുടെ കുറിപ്പുകള്‍, ഫോര്‍മുലകള്‍ എന്നിവ എളുപ്പത്തില്‍ ഓര്‍ക്കാന്‍ എഴുതി ചെറിയ കുറിപ്പുകളാക്കി പഠിയ്ക്കണം.

ചില വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയടുക്കുമ്പോള്‍ നിരവധി പുസ്തകങ്ങള്‍ പഠിയ്ക്കാന്‍ ശ്രമിക്കുന്ന ശീലമുണ്ട്. ഇതൊഴിവാക്കണം. മുന്‍പ് പഠിച്ച ഭാഗങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്ത് പഠിക്കാന്‍ ശ്രമിക്കണം. കഴിയുന്നത്ര മോഡല്‍ പരീക്ഷകള്‍ ചെയ്യുന്നത് നല്ലതാണ്. മികച്ച ആത്മവിശ്വാസത്തോടെ വേണം തയാറെടുക്കാന്‍. ഇനി കിട്ടുന്ന സമയം പ്രധാനപ്പെട്ട ഭാഗങ്ങളില്‍ നിന്നുള്ള Problem solving, developing shortcuts , ഫോര്‍മുല ഓര്‍ത്തെടുക്കല്‍ എന്നിവയ്ക്ക് നീക്കിവയ്ക്കണം. 11 th, 12 th സിലബസ്സുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്കുണ്ടാകും.

ശ്രദ്ധിയ്‌ക്കേണ്ട പാഠ്യഭാഗങ്ങള്‍ മാത്തമാറ്റിക്‌സ്

Quadratic Equations and Expressions, Complex numbers, Probability, Vectors, Matrices in Algebra, Circle, Parabola, Hyperbola in Co-Ordinate geometry, Functions, Limits, Continuity and differentiability, Application of derivatives, definite Integral in calculam.

ഫിസിക്‌സ്

Kinematics, gravitation, Fluids, Heat and Thermodynamics, Waves and sounds, Capacitors and Electro statistics, Magnetics, Electronic induction, Optics, Modern physics

കെമിസ്ട്രി

Co-ordinations, Chemistry & Chemical bonding in inorganic chemistry, Electro chemistry, Chemical and equlibrium, Mole concept in physical chemistry and organic chemistry

പീരിയോഡിക്് ടേബിള്‍ നന്നായി പഠിച്ചിരിക്കണം. ടൈം മാനേജ്‌മെന്റ് ഏറെ പ്രധാന്യമര്‍ഹിക്കുന്നു. കൂടുതല്‍ മോക്ക് ടെസ്റ്റുകളിലൂടെ സമയം ക്രമപ്പെടുത്തണം. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ദിവസേന 12-15 മണിക്കൂറെങ്കിലും പഠിയ്ക്കണം. ഓരോ മണിക്കൂറിന് ശേഷവും 10 മിനിറ്റ് വിശ്രമിക്കാം. സസ്യേതര ഭക്ഷണം പരമാവധി കുറയ്ക്കണം. ശുദ്ധമായ വെള്ളം യഥേഷ്ടം കുടിക്കണം. പഴച്ചാറുകള്‍, നാരുകളടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. ദിവസേന കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം. കാലത്ത് ആറു മണിയ്‌ക്കെങ്കിലും എഴുന്നേറ്റ് 15-20 മിനിറ്റ് യോഗ, ധ്യാനം എന്നിവചെയ്യുന്നത് നല്ലതാണ്. കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം. മികച്ച തയാറെടുപ്പിലൂടെ ജെ.ഇ.ഇ. മെയിനില്‍ ഉയര്‍ന്ന സ്‌കോര്‍ നിങ്ങള്‍ക്കു നേടാനാവും.

കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍

1. രാജസ്ഥാനിലെ ബില്‍വാരയിലുള്ള സംഗം യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി.എ. എല്‍.എല്‍.ബി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം, ബിവോക് ഇന്‍ ഗ്രാഫിക്‌സ്, ഇന്റീരിയര്‍, ഫാഷന്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sangamuniversity.ac.in

2. കൊല്‍ക്കൊത്തയിലെ ടചഡ സിസ്റ്റര്‍ നിവേദിത യൂണിവേഴ്‌സിറ്റിയില്‍ ബി.എ./ബി.എസ്.സി ഇന്‍ ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം അഡ്മിനിസ്‌ട്രേഷന്‍, ബി.ബി.എ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.snuniv.ac.in

3. നോയിഡയിലെ ഗാല്‍ഗോഷ്യസ് യൂണിവേഴ്‌സിറ്റിയില്‍ ഫിസിയോതെറാപ്പി, ജേര്‍ണലിസം, നഴ്‌സിംഗ്, ഒപ്‌റ്റോമെട്രി, ലോ, പബ്ലിക് പോളിസി, അഗ്രിക്കള്‍ച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍, ബയോമെഡിക്കല്‍ സയന്‍സ്, മൈക്രോബയോളജി, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍, ബിരുദകോഴ്‌സിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.galgotiasuniversity.edu.in.

4. ഡല്‍ഹിയിലെ ജി.ഡി. ഗോയങ്ക യൂണിവേഴ്‌സിറ്റിയില്‍ ഹോസ്പിറ്റാലിറ്റി, ആര്‍ക്കിടെക്ചര്‍ പ്ലാനിംഗ്, കമ്യൂണിക്കേഷന്‍, മാനേജ്‌മെന്റ്, നിയമം, ഫാഷന്‍ ആന്റ് ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gdgoenkauniversity.com

5. ചെന്നൈയിലെ ഓറിയന്റ് ഫ്‌ളൈറ്റ്‌സില്‍ ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, കഅഠഅ എയര്‍ലൈന്‍ ടിക്കറ്റിംഗ്, പൈലറ്റ് ലൈസന്‍സിംഗ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : vwww.orientflights.com

6. മധ്യപ്രദേശിലെ ഏഒ റെയ്‌സോണി യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ബി.ആര്‍ക്ക്, ബി.ബി.എ, എല്‍.എല്‍.ബി, ബാങ്കിംഗ് ആന്റ് ഫിനാന്‍സ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ghru.edu.in

ഗൂഗിളിന് ഊന്നല്‍ എ.ഐ. സെക്യൂരിറ്റിയിലും

ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍കിട പദ്ധതികളാണ് നടപ്പാക്കുന്നത്. ആമസോണ്‍, മൈക്രോ സോഫ്റ്റ് എന്നിവയുടെ പ്രൊജക്ടുകളില്‍ നിന്നു ഭിന്നമായി ക്ലൗഡ് സേവനങ്ങളിലുള്‍പ്പെടുത്തി എ.ഐ, സെക്യൂരിറ്റി സാങ്കേതികവിദ്യകളാണ്പ്രാവര്‍ത്തികമാക്കുന്നത്. 3 ഉ ഗെയിം ആന്റ് ഡിസൈന്‍ ഡെവലപ്‌മെന്റ് പ്ലാറ്റ് ഫോം, പബ്ലിക് ക്ലൗഡ് സേവനങ്ങള്‍ എന്നിവയില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക്ക് ക്ലൗഡ് സേവന വിപണി 2021 ഓടെ 302.5 ബില്ല്യന്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് ഡാറ്റാ സെന്ററുകള്‍, ഫൈബര്‍ ഓപ്റ്റിക് സബ്മറൈന്‍ കേബിള്‍സ്, ഹൈപ്പര്‍ ഫാസ്റ്റ് മെഷീന്‍ ടു മെഷീന്‍ ഇന്റര്‍ കണക്ട്‌സ് എന്നിവ വിപുലപ്പെട്ടുവരുന്നു. സാമ്പത്തിക സേവന മേഖലയില്‍ സിസ്‌ക്കോയുമായി ചേര്‍ന്ന് ഹൈബ്രിഡ് ക്ലൗഡും പ്രവര്‍ത്തനക്ഷമമാകും. ഹെല്‍ത്ത് കെയര്‍ മെഷീന്‍ ലേര്‍ണിംഗ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ആരംഭിക്കുന്നത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം രംഗം 2020 ഓടെ ഒമ്പതു ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കും. ഗുണമേന്മയും ചെലവു കുറഞ്ഞതുമായ സേവനങ്ങളാണ് വിദേശീയരെ ഇന്ത്യയിലേക്കാകര്‍ഷിച്ചിരുന്നത്. അമേരിക്കയില്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ശസ്ത്രക്രിയയ്ക്ക് 80 ലക്ഷംരൂപ ചെലവ് വരുമ്പോള്‍ ഇന്ത്യയിലിത് 45 ലക്ഷം രൂപ മാത്രമാണ്. ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് നഗരങ്ങളാണ് മെഡിക്കല്‍ ടൂറിസം രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കുന്നത്.

ഹെല്‍ത്ത് അനലിറ്റിക്‌സ്

ഹെല്‍ത്ത് അനലിറ്റിക്‌സ് രംഗത്തും വന്‍ വളര്‍ച്ച പ്രകടമാണ്. 60 ശതമാനം മരണങ്ങള്‍ക്കും ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളാണിടവരുത്തുന്നത്. ടെക്‌നോളജി വിപുലപ്പെടുന്നതോടെ സ്മാര്‍ട്ട് ഹെല്‍ത്ത് സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

റോബോട്ടുകള്‍ വ്യാപിക്കുന്നു

റോബോട്ടുകള്‍ സേവന മേഖലയില്‍ കൂടുതല്‍ സ്ഥാനം കൈവരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2020 ഓടെ ഈ രംഗത്ത് വന്‍ വളര്‍ച്ചയാണ് ആഗോള തലത്തില്‍ പ്രതീക്ഷിക്കുന്നത്. 2025 ഓടെ അമേരിക്കന്‍ വിപണിയില്‍ റോബോട്ടുകള്‍ നാലു ബില്ല്യന്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ആമസോണ്‍ ഈ രംഗത്ത് ആന്‍ഡ്രോയിഡുകളിലുള്ള ടെക്‌നോളജി പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്. നിരവധി കമ്പനികള്‍ ആഭ്യന്തര ഉപയോഗത്തിന് റോബോട്ടുകളെ ഉപയോഗിച്ചുവരുന്നു. ആല്‍ഫബെറ്റ്, ഹുവായ്, സോണി, എല്‍ജി തുടങ്ങി നിരവധി കമ്പനികളാണ് ഈ രംഗത്തുള്ളത്. ഹുവായുടെ Home robot കുട്ടികളെ ഇംഗ്ലീഷും ചൈനീസും പഠിപ്പിയ്ക്കാന്‍ സഹായിക്കും. സാന്‍ഫ്രാന്‍സിസ്‌ക്കോവിലും ബോസ്റ്റണിലും കമ്പനി പ്രവര്‍ത്തിച്ചുവരുന്നു.

 

മികച്ച സ്ഥാപനങ്ങളില്‍ ഡാറ്റ സയന്‍സ് പഠിയ്ക്കാം

ഡാറ്റ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഏറെ തൊഴിലവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിരവധി സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും ഡാറ്റാ സയന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. കോഴ്‌സിന് ചേരുംമുമ്പ് സിലബസ്, ഫാക്കല്‍ട്ടി, കോഴ്‌സിനെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കുള്ള അഭിപ്രായം, അക്കാദമിക്ക് പങ്കാളിത്തം, പ്ലേസ്‌മെന്റ് എന്നിവ പ്രത്യേകം വിലയിരുത്തണം.

കോഴ്‌സുകള്‍ :

1. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്, അനലിറ്റിക്‌സ് : ഐ.ഐ.എം. കൊല്‍ക്കൊത്ത, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കൊത്ത, ഐ.ഐ.ടി. ഖരഗ്പൂര്‍ എന്നിവ ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. രണ്ടു വര്‍ഷമാണ് കാലയളവ്. ഇതില്‍ ആറു മാസം ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ഫീസ്.

2. പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് : മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷനും ജിഗ്‌സോ അക്കാദമിയും ചേര്‍ന്ന്് 11 മാസത്തെ കോഴ്‌സ് നടത്തുന്നു. 6.15 ലക്ഷം രൂപയാണ് ഫീസ്. പ്രാക്‌സി ബിസിനസ് സ്‌കൂളും ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ കോഴ്‌സ് നടത്തുന്നുണ്ട്. ഒമ്പതു മാസം. 5.95 ലക്ഷംരൂപയാണ് ഫീസ്.

3. പി.ജി. പ്രോഗ്രാം ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് : Great Learning ആണ് കോഴ്‌സ് നടത്തുന്നത്. മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലാണ് കോഴ്‌സുള്ളത്. മൂന്നര ലക്ഷംരൂപയാണ് ഫീസ്.

4. എം.ടെക്ക് ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്റ് എന്‍ജിനീയറിംഗ് ആണ് കോഴ്‌സ് നടത്തുന്നത്. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, നവി മുംബൈ, ഇന്‍ഡോര്‍, സിരിപൂര്‍ എന്നിവിടങ്ങളില്‍ കോഴ്‌സുണ്ട്. രണ്ട് വര്‍ഷമാണ് കാലയളവ്. അഞ്ചു ലക്ഷം രൂപയാണ് ഫീസ്.

5. ലീഡര്‍ഷിപ്പ് ത്രൂ അനലിറ്റിക്‌സ് ആന്റ് ഡിസിഷന്‍ സയന്‍സസ് : ടി.എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോഴ്‌സ് നടത്തുന്നത്. 11 മാസത്തെ കോഴ്‌സിന് ആറു ലക്ഷംരൂപയാണ് ഫീസ്.

6. എം.ബി.എ. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്‌സ് : സിംബയോസിസ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് കോഴ്‌സ് നടത്തുന്നത്. രണ്ട് വര്‍ഷത്തെ കോഴ്‌സിന് 10.8 ലക്ഷം രൂപയാണ് ഫീസ്.

7. ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ ഡാറ്റ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് : ബിഗ്ഡാറ്റ, വിഷ്വല്‍ അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷലൈസേഷനുമുണ്ട്. രണ്ടു വര്‍ഷത്തെ കോഴ്‌സ് നടത്തുന്നത് എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റാണ് .അഞ്ചു ലക്ഷം രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.analyticsindiamag.com എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ്, കോമേഴ്‌സ്, ബി.സി.എ., ബി.ബി.എ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!