ചെക്യാട് ബാങ്ക് രണ്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി. ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളവും ഡയരക്ടര്‍മാരുടെ സിറ്റിംഗ് ഫീസും ഉള്‍പ്പെടെ 222840 രൂപ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ നാദാപുരം എം.എല്‍.എ. ഇ.കെ.വിജയന് കൈമാറി. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, പി.സുരേന്ദ്രന്‍, കെ.സ്മിത, എം.ജിനിഷ, എം.സജില്‍ കുമാര്‍, കെ.ടി.കെ.ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.