കോ-ഓപ്പറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റി എഴുത്തുകാരുടെ സൗഹൃദ സംഗമം നടത്തി

Deepthi Vipin lal

വയനാട് നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ കോ-ഓപ്പറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റി ‘ യുടെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം നടത്തി. പ്രമുഖ സാഹിത്യകാരന്‍ കെ.ജെ ബേബി ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അന്തരിച്ച എഴുത്തുകാരി സിസിലി പനമരത്തെ ബേബി ജെയിംസ് അനുസ്മരിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സത്താര്‍, നടവയല്‍ കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് പി.എ ദേവസ്യ, ഡയറക്ടര്‍ എം.എം.മേരി എന്നിവര്‍ സംസാരിച്ചു.

ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ തൊഴില്‍ പരിശീലന പരിപാടികള്‍, കലാ-കായിക പരിശീലനങ്ങള്‍, പി.എസ്.സി കോച്ചിംഗ്, ഐ.ഇ.എല്‍.ടി.എസ് വിദേശഭാഷാ പരിശീലനങ്ങള്‍, വര്‍ക്ക് നിയര്‍ ഹോം മുതലായ മേഖലകളിലും സംഘം സജീവമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!