കോലഴി ബാങ്ക് ഏഴ് ലക്ഷം രൂപ നൽകി

Deepthi Vipin lal

തൃശ്ശൂർ കോലഴി സർവ്വീസ് സഹകരണ ബാങ്ക് വാക്സിൻ ചലഞ്ചിലേക്ക് 738000 രൂപ നൽകി. ബാങ്ക് വിഹിതവും ഭരണ സമിതി അംഗങ്ങളുടേയും ജീവനക്കാരുടെ വിഹിതവുമായ 738000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡൻ്റ് എം.ടി.സെബാസ്റ്റ്യൻ വടക്കാഞ്ചേരി നിയുക്ത എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളിക്ക് കൈമാറി.

നിയുക്ത എം.എൽ.എയ്ക്ക് ഭരണ സമിതി അംഗം കെ.പി. ജയപ്രകാശ് പൊന്നാട അണിയിച്ചു. ബാങ്ക് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുമായ എം.ആർ.കൃഷ്ണൻകുട്ടി, അഡ്വ. കെ. സൂരജ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ ഗോപി, ബാങ്ക് ഭരണ സമിതി അംഗങ്ങളായ സംഗീത സുധീർ, സുനിത ബാബു എന്നിവർ പങ്കെടുത്തു. ബാങ്ക് ഭരണ സമിതി അംഗം പി.ടി.ഉണ്ണികൃഷ്ണൻ സ്വാഗതവും എം.ജി.സുധീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News