കോരാമ്പാടം ബാങ്ക് സ്‌കൂള്‍ഫെയര്‍ തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്കില്‍ സ്‌കൂള്‍ഫെയര്‍ സഹകരണവകുപ്പ് ജില്ലാജോയിന്റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ഹാരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷത വഹിച്ചു.

കടമക്കുടി പഞ്ചായത്തുപ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ്പ്രസിഡന്റ് വിപിന്‍രാജ്, പുഷ്‌കിന്‍പോള്‍, ആന്റണി സന്തോഷ്, ബാങ്ക് സെക്രട്ടറി ജെ. രശ്മി എന്നിവര്‍ സംസാരിച്ചു. പഠനോപകരണങ്ങള്‍ വാങ്ങാന്‍ അംഗങ്ങള്‍ക്കു ബാങ്ക് പലിശരഹിതവായ്പയും വിദ്യാഭ്യാസവായ്പയും നല്‍കും. ബാങ്കുകള്‍, നോട്ടുബുക്കുകള്‍, പഠനോപകരണങ്ങള്‍, കുടകള്‍ എന്നിവ മിതമായനിരക്കില്‍ ലഭിക്കും.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!