കൊടിയത്തൂര്‍ ബാങ്ക് പതിനെന്ന് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 11,30,698 രൂപ നല്‍കി. ബാങ്കിന്റെ വിഹിതമായ 10 ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ 1,30,698 രൂപയുമടക്കം 11,30,698 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് വി. വസീഫ് തിരുവമ്പാടി നിയുക്ത എം.എല്‍.എ. ലിന്റോ ജോസഫിന് കൈമാറി.

ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ഡയരക്ടര്‍ ഇ. രമേശ്ബാബു, സെക്രട്ടറി കെ. ബാബുരാജ്. അസി. സെക്രട്ടറി കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News