കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം നടത്തി

moonamvazhi

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന വനിതാ സംഗമം നടത്തി. സോഷ്യലിസ്റ്റ് ചിന്തകനും ആര്‍.ജെ.ഡി. നേതാവുമായ ഡോ: വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം നടത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കര്‍ത്തവ്യം മറന്ന് പ്രവര്‍ത്തിക്കാനിടയായ സാഹചര്യത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത് സഹകരണ മേഖലയിലൂടെയാണെന്നും അവയെ തകര്‍ക്കാനുള്ള നീക്കം അകത്തും പുറത്തും നിന്നുണ്ടാവുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം റീബ കൃഷ്ണകുമാര്‍ അദ്ധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ കെ.പി.മോഹനന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.

ചലച്ചിത്ര പിന്നണി ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി. കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് സി സുജിത് സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.പ്രവീണ്‍, ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടി മാരായ എന്‍.കെ.വത്സന്‍, കെ.പി.ചന്ദ്രന്‍ ,രാഷ്ട്രീയ മഹിളാ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, രാഷ്ട്രീയ മഹിളാ ദള്‍ ജില്ലാ പ്രസിഡണ്ട് ഉഷ രയരോത്ത്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കുന്നോത്ത് സംസാരിച്ചു.

സ്ത്രീകളും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ആര്‍.ജെഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.സി.ജിഷ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ലതികാ ശ്രീനിവാസ്,സുജ ബാലുശ്ശേരി, പി.ഷെറീന, കെ.പി.ദീപ, കെ.ശ്രീഷ്മ,എം.പി .പ്രവീണ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.