ലാഡര്‍ കായംകുളം മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തറക്കല്ലിട്ടു

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ ഹൈവേയുടെ ഓരത്തായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു. മൂന്ന് സ്‌ക്രീനുകള്‍ അടങ്ങിയ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, ഫുഡ് കോര്‍ട്ട് കുട്ടികള്‍ക്കുള്ള ഗെയിം സോണ്‍ എന്നിവയടങ്ങിയതാണ് 85,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിട സമുച്ചയം. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ അധ്യക്ഷതയില്‍ പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.ഉഷയാണ് തറക്കല്ലിട്ടത്.

ചടങ്ങില്‍ പത്തിയൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ബി പവിത്രന്‍, മുതുകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി വേലായുധന്‍ തമ്പി, പത്തിയൂര്‍ ഫാര്‍മേഴ്‌സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബിനു തച്ചടി, ലാഡര്‍ ഡയറക്ടര്‍മാരായ കെ.എ. കുര്യന്‍, പി രാജേഷ്, മീനാക്ഷി ലേഖ, ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു, ആര്‍ക്കിടെക്ട്. അരുണ്‍കുമാര്‍ ചന്ദ്ര, ആര്‍ക്കേഡ് വിനോദ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ലാഡര്‍ ആലപ്പുഴ ജില്ലാതല നിക്ഷേപ സമാഹരണവും നടന്നു.

Leave a Reply

Your email address will not be published.

Latest News