കെയർ ഹോം – കുറ്റ്യാടി ചുരത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകി.

[email protected]

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പൂതംപാറയിലെ വരിക്കപ്ലാക്കൽ ശാന്തമ്മക്കും കുടുംബത്തിനും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം, കാവിലുംപാറ സർവീസ് സഹകരണ ബാങ്ക് വീടു നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു. വീടിന്റെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് രജിസ്ട്രാർ ആഗസതി കൈമാറി. ബാങ്ക് പ്രസിഡണ്ട് പി.പ്രഭാകരൻ, സെക്രട്ടറി സി.കെ. മോഹനൻ, ഡയറക്ടർ ഗീത രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.