കൂടാളി സൊസൈറ്റിയിൽ ഗൃഹോപകരണ വായ്പാമേള

[email protected]

കണ്ണൂർ കൂടാളി പബ്ലിക് സർവന്റ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിൽ ഗൃഹോപകരണ വായ്പാമേളയും വിൽപനയും ആരംഭിച്ചു.ഈ മാസം 21 വരെ മട്ടന്നൂർ തലശ്ശേരി റോഡിലുള്ള വനിതാ ബ്രാഞ്ചിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഗൃഹോപകരണ പ്രദർശനം കൂടാതെ വിലക്കുറവോടെ വിൽപനയും നടത്തുന്നു.50,000 രൂപ വരെയാണ് വായ്പ ലഭിക്കുക. 36 മാസം വരെയാണ് തിരിച്ചടവ് കാലാവധി. അപേക്ഷിച്ചാലുടൻ വായ്പ ലഭിക്കും. സൊസൈറ്റിയുടെ നീതി ഇലക്ട്രിക്കൽ പ്ലംബിംഗ് ആൻറ് സാനിറ്ററിയിൽ 40% വിലക്കുറവും വായ്പാ സൗകര്യവും ഉണ്ട്.

കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിതാ വേണു നിർവഹിച്ചു. സംഘം പ്രസിഡന്റ് ടി.വി.വേണു മാസ്റ്റർ, നഗരസഭാ പ്രതിപക്ഷ നേതാവ് ജയചന്ദ്രൻ കെ.വി, വാർഡ് മെമ്പർ പി.വി. ധനലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!